പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഗ്രാമസഭ നടന്നു
June 5, 2026
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ നടന്നു
ഏഴംകുളം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ ഇന്ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇ.എ ലത്തീഫ് അവര്‍കള്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ ജനങ്ങൾ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, ഹരിത വികസന പ്രവർത്തനങ്ങൾ, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, ജലസ്രോതസുകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പ്ലാസ്റ്റിക് മുക്ത പ്രവർത്തനങ്ങൾ, ശുചീകരണ യജ്ഞങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഗ്രാമസഭ ആഹ്വാനം ചെയ്തു.
പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വരും തലമുറയ്ക്കായി ശുദ്ധവും ഹരിതാഭവുമായ പരിസ്ഥിതി ഒരുക്കുന്നതിന് എല്ലാവരും കൈകോർക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. വിവിധ വികസന-പരിസ്ഥിതി വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊണ്ട ഗ്രാമസഭ നന്ദിപ്രമേയത്തോടെ സമാപിച്ചു.