അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ആര്‍ദ്ര കേരളം പുരസ്ക്കാരം

ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല ആര്‍ദ്ര കേരളം പുരസ്ക്കാരം 2020-21-ല്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. പ്രശംസാ പത്രവും 3 ലക്ഷം രൂപയും ശില്‍പ്പവും ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് നല്‍കി ആദരിച്ചു.

2021-22-ലും ഏഴംകുളം ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. പ്രശംസാ പത്രവും 2 ലക്ഷം രൂപയും ശില്‍പ്പവും ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ സ്വീകരിച്ചു.

2023-24-ല്‍ ആരോഗ്യമേഖലയിലെ മികവിനുള്ള ജില്ലാതല ആര്‍ദ്രകേരളം പുരസ്ക്കാരം പത്തനംതിട്ട ജില്ലയില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.