മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു
May 29, 2026
ഏഴംകുളം ഗ്രാമപഞ്ചായത്ത് മഴക്കാല രോഗങ്ങൾ തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി എല്ലാ വർഷവും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡുതല ശുചീകരണം, തോടുകളും കാനകളും വൃത്തിയാക്കൽ, വെള്ളക്കെട്ടുകൾ നീക്കം ചെയ്യൽ, കൊതുക് നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തപ്പെടുന്നു. സ്കൂളുകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ശുചിത്വ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു. ആരോഗ്യ വകുപ്പ്, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പ്രവർത്തനങ്ങൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ സഹായകമാണ്. ശുചിത്വവും ആരോഗ്യബോധവുമുള്ള ഗ്രാമമായി ഏഴംകുളത്തെ നിലനിർത്തുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുന്നു