അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ഹരിത കര്‍മ്മ സേന

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന മാലിന്യ നിർമ്മാർജന സ്ത്രീ ശാക്തീകരണ കൂട്ടായ്മയാണ് ഹരിതകർമ്മ സേന. കുടുംബശ്രീ ശൃംഖലയിൽനിന്നും ഹരിതകേരള മിഷന്റെ ഭാഗമായി 2017 ൽ ആണ് ഇത് രൂപീകൃതമായത്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് ഇവ മിനി എം.സി.എഫിൽ എത്തിക്കുകയും തുടർന്ന് ഇവ തരംതിരിച്ച് എം.സി.എഫ്ൽ എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. ശുചിത്വമുള്ള സമൂഹവും ആരോഗ്യകരമായ പരിസ്ഥിതിയും സൃഷ്ടിക്കുന്നതിൽ ഹരിതകർമ്മസേനയുടെ സേവനം വളരെ വിലപ്പെട്ടതാണ്